പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നു
പ്രണയകലഹത്തിന്നു വന്നൂ - സഖീ
പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നും
പ്രണയകലഹത്തിന്നു വന്നൂ
മുല്ലപ്പൂബാണമേറ്റു മുറിഞ്ഞൂ - തനു തളര്ന്നൂ
ഇവളല്ലിത്താമരമാല കൊടുത്തതു
കള്ളന് തട്ടിയെറിഞ്ഞുകളഞ്ഞു
അല്ലിത്താമരമാല കൊടുത്തതു
കള്ളന് തട്ടിയെറിഞ്ഞുകളഞ്ഞു
പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നു
പ്രണയകലഹത്തിന്നു വന്നൂ
പട്ടുകഞ്ചുകമിട്ടു പാവാട ഞൊറിനീര്ത്തി
മുത്തണിപ്പൊന്ചിലങ്ക കിലുങ്ങീ
പട്ടുകഞ്ചുകമിട്ടു പാവാട ഞൊറിനീര്ത്തി
മുത്തണിപ്പൊന്ചിലങ്ക കിലുങ്ങീ
ആടിയുലഞ്ഞൂ നൃത്തവിലാസമോടെ അണഞ്ഞൂ
പിന്നെ മന്മഥപുരിയില് കേളികളാടാന്‍
കണ്മുന ദേവനെ മാടിവിളിച്ചു
ആടിയുലഞ്ഞൂ നൃത്തവിലാസമോടെ അണഞ്ഞൂ
പിന്നെ മന്മഥപുരിയില് കേളികളാടാന്‍
കണ്മുന ദേവനെ മാടിവിളിച്ചു
പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നു
പ്രണയകലഹത്തിന്നു വന്നൂ - സഖീ
പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നും
പ്രണയകലഹത്തിന്നു വന്നൂ
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page