ഇന്നലെ രാവിലൊരു കൈരവമലരിനെ
ഇന്ദുകിരണങ്ങൾ വന്നു വിളിച്ചുണർത്തി
പൂമിഴിയിൽ ഉമ്മ വെച്ചു നിദ്രയകറ്റി അവർ
കാമുകന്റെ ചോദ്യമൊന്നു കാതിലുരച്ചു
ഇത്തിരിപ്പൂവേ നൈതലാമ്പൽ പൂവേ(2)
ഇത്തറനാൾ നീയാരെ കിനാവു കണ്ടു (ഇന്നലെ...)
ഉത്തരം ലഭിക്കുവാനായ് കാത്തു നിന്നു വാനിൽ
ചൈത്രമാസ ചന്ദ്രകിരണ സുന്ദരാംഗൻ
സൂനത്തിൻ മിഴിയിൽ തൂമഞ്ഞു തുള്ളി
ആനന്ദബിന്ദുമായ് നിറഞ്ഞു നിന്നൂ
നിറഞ്ഞു നിന്നൂ (ഇന്നലെ...)
മന്ദം മന്ദം ലജ്ജയാലേ മുഖം കുനിഞ്ഞു
സുന്ദരിയാം ആമ്പൽപ്പൂ മൊഴിഞ്ഞു മെല്ലെ
സ്വപ്നത്തിൻ മടിയിൽ എപ്പൊഴും ഞാനൊരു
സ്വർഗ്ഗലോകസഞ്ചാരിയെ കിനാവു കണ്ടൂ
കിനാവു കണ്ടൂ (ഇന്നലെ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page