തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര
വിശ്രമമില്ലാത്ത തീര്‍ത്ഥയാത്ര
പുതിയൊരു സങ്കേത ക്ഷേത്രം തേടി
പുതിയൊരു വിശ്വാസപീഠം തേടി (തീര്‍ത്ഥയാത്ര..)
വീഴാന്‍ തുടങ്ങും ജീവിതം ജലധിയില്‍
താഴാതൊഴുകുന്നൂ
സംഭവഭീകരസാഗരത്തിരകളില്
മുങ്ങിയും പൊങ്ങിയുമൊഴുകുന്നൂ
തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര
വിശ്രമമില്ലാത്ത തീര്‍ത്ഥയാത്ര
തകര്‍ന്ന പഞ്ജരം വെടിഞ്ഞീ ജീവികള്‍
തലചായ്ക്കാനിടം തേടുന്നൂ
ദു:ഖത്തിന് മാറാപ്പുചുമലില് പേറുന്നു
അക്കരപ്പച്ച തേടി അലയുന്നു
തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര
വിശ്രമമില്ലാത്ത തീര്‍ത്ഥയാത്ര
കണ്ണുനീര് ഗംഗയില്‍ സ്നാനം ചെയ്യുന്നു
കദനത്തിന്‍ കൈലാസമേറുന്നു
സുന്ദരസ്വപ്നത്തിന് പൊന്നമ്പലങ്ങളെ
പിന്നെയും പിന്നെയും വലം വെയ്ക്കുന്നു
തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര
വിശ്രമമില്ലാത്ത തീര്‍ത്ഥയാത്ര
വിശ്വപ്രപഞ്ചത്തിന് വഴിയിലെ നക്ഷത്ര-
വിളക്കുകള്‍ മുഴുവനണഞ്ഞാലും
അന്ധകാരത്തിലും നമ്മളെ നയിക്കുന്നൂ
ആശാഗോപുരത്തിന് വിളക്കുമാടം (തീര്‍ത്ഥയാത്ര..)
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page