ചിയ്യാം ചിയ്യാം ചിന്ധിയാം
ചിയ്യാം ചിയ്യാം ചിന്ധിയാം
നീയേ ശരണം ഗോപാല
നെയ്യും പാലും നൈവേദ്യം (ചിയ്യാം..)
അഞ്ചഞ്ചര നാഴികനേരം ഇഞ്ചിഞ്ചായ് കുറുക്കി വെച്ച
പഞ്ചാരപ്പായസമേകീടാം ഗോപാലകൃഷ്ണാ
നിൻ ചേവടി എന്നും സഹായം (ചിയ്യാം..)
തേങ്ങുളവും കദളിപ്പഴവും തേങ്ങാക്കൊത്താവോളവുമായ്
ഭംഗീലൊരു പഞ്ചാമൃതമാക്കാം ശ്രീ ബാലകൃഷ്ണാ
സംഗതികൾ നന്നായി പാടീടാം (ചിയ്യാം...)
അമ്പലമാം പുഴയിൽ വാഴും തമ്പുരാൻ ഉണ്ണിക്കൃഷ്ണാ
നമ്മുടെ ഗതി മേൽപ്പോട്ടാകണം കാർവ്വർണ്ണാ കണ്ണാ
ചിന്മയവും സന്മയവും നീയേ മായാമയവും
ചിന്മയവും ജഗന്മയവും നീയേ (ചിയ്യാം...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5