ഓര്‍ക്കുമ്പോള്‍ ചൊല്ലാന്‍ നാണം ഇന്നലെ
രാക്കിളിയും ഞാനും ഉറങ്ങിയില്ലാ - സഖി
ഉറങ്ങിയില്ലാ - ഉറങ്ങിയില്ലാ
(ഓര്‍ക്കുമ്പോള്‍..)
കണ്ണിണ പൊത്തുവാന്‍ കവിളത്തു മുത്തുവാന്‍
കന്നിനിലാവൊളി വന്ന നേരം
അരുതെന്നു ചുണ്ടുകള്‍ വീണ്ടും വിലക്കീട്ടും
കരിവള പൊട്ടിച്ച കളിത്തോഴന്‍ - എന്റെ
കരിവള പൊട്ടിച്ച കളിത്തോഴന്‍
(ഓര്‍ക്കുമ്പോൾ..)
തങ്കമുകില്‍ വന്നു ചുംബിച്ചു
തങ്കമുകില്‍ വന്നു ചുംബിച്ചു മാനത്തെ
കുങ്കുമപ്പൊട്ടങ്ങു മാഞ്ഞു പോയി
പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും
പൂമാരനപ്പോഴും ചിരിയല്ലോ
പൂമുടിയഴിഞ്ഞിട്ടും പൂണാരം പൊട്ടീട്ടും
പൂമാരനപ്പോഴും ചിരിയല്ലോ - വിണ്ണില്‍
പൂമാരനപ്പോഴും ചിരിയല്ലോ
(ഓര്‍ക്കുമ്പോള്‍..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page