ഓ....ആ...ആഹാഹാ..
പൂമരപ്പൊത്തിലെ താമരക്കുരുവീ
രാമപ്പഴം പഴുത്തൂ - വനങ്ങളിൽ
സീതപ്പഴം പഴുത്തൂ
മാടിവിളിക്കുന്നു മാന്തളിർ കൈയ്യുകൾ
ഓടി വാ - ഓടി വാ ഓടി വാ
പഴം തിന്നാൻ - പഴം തിന്നാൻ
(പൂമര...)
ഞാനറിയാതെന്റെ പൂങ്കിനാവിന്നലെ
മാനത്തെക്കണ്ടത്തിൽ തിന വിതച്ചൂ
ഓണപ്പുലരിയിൽ തിന വിളഞ്ഞൂ
ഓടി വാ - ഓടി വാ ഓടി വാ
തിന തിന്നാൻ - തിന തിന്നാൻ
(പൂമര...)
തെന്മലവാരത്തിൽ പൊന്മുകിൽത്തോട്ടത്തിൽ
പുന്ന പൂത്തു പിന്നെ പുളി വിളഞ്ഞു
താമസിച്ചുണർന്നൊരു പൊൻകുരുവീ
താഴോട്ടിറങ്ങി വാ - താഴോട്ടിറങ്ങി വാ
പുളി നുണയാൻ - പുളി നുണയാൻ
(പൂമര...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5