പണ്ടൊരു നാളിൽ ഈ മരുഭൂവിൽ

പണ്ടൊരു നാളിൽ ഈ മരുഭൂവിൽ
പാരിജാതം പൂത്തിരുന്നു
പണ്ടൊരു നാളീ രൂപവുമേതോ
പകൽക്കിനാക്കൾ കണ്ടിരുന്നു

രാഗാർദ്രയായാ രാക്കിളിയെന്നെ
മാടി വിളിച്ച മലർമരം നീ താൻ
ഹൃദയം ഒരു തണൽ തേടി
അഭയം കൊതിച്ചു ഞാൻ നീറി
മരീചികയായി മരീചികയായി
മറഞ്ഞു പോയെല്ലാം മറഞ്ഞുപോയ്
മറഞ്ഞുപോയ് മറഞ്ഞുപോയ്
പണ്ടൊരു നാളിൽ ഈ മരുഭൂവിൽ
പാരിജാതം പൂത്തിരുന്നു

സങ്കല്പരൂപം ജലരേഖ മാത്രം
സംഗീതമാകെ ഗദ്ഗദമായ്
മറഞ്ഞു സുഖസ്വപ്നമാല
മനസ്സോ വെറും യന്ത്രശാല
കിനാവുകളേ കിനാവുകളേ
പറന്നു പോയ് നിങ്ങൾ
ശൂന്യമായ് ശൂന്യമായ് ശൂന്യമായ്

പണ്ടൊരു നാളിൽ ഈ മരുഭൂവിൽ
പാരിജാതം പൂത്തിരുന്നു
പണ്ടൊരു നാളീ രൂപവുമേതോ
പകൽക്കിനാക്കൾ കണ്ടിരുന്നു
പണ്ടൊരു നാളിൽ ഈ മരുഭൂവിൽ
പാരിജാതം പൂത്തിരുന്നു