വെണ്ണിലാവുദിച്ചപ്പോള്‍ വിണ്ണില്‍ നിന്നൊരു നല്ല
കുഞ്ഞിക്കിനാവിന്റെ കുരുവി വന്നൂ
കുരുവി വന്നൂ (2)
കണ്‍പീലിക്കിളിവാതിലടച്ചിട്ടുമതില്‍ക്കൂടി
എന്നുള്ളില്‍ ഇളംകിളി കടന്നുവന്നു (2)
വെണ്ണിലാവുദിച്ചപ്പോള്‍ വിണ്ണില്‍ നിന്നൊരു നല്ല
കുഞ്ഞിക്കിനാവിന്റെ കുരുവി വന്നൂ
കുരുവി വന്നൂ
പൈങ്കിളിക്കിരിക്കുവാന് ചെമ്പകക്കുടയില്ല
കൊമ്പത്ത് പൂവില്ല തളിരുമില്ല (2)
മോഹത്തിന് നൂലിനാല്‍ ഞാന്‍
കാലിന്മേല് കെട്ടിയിട്ടു സ്നേഹത്തി -
ന്നത്തിപ്പഴം കൊടുത്തിരുത്തി
വെണ്ണിലാവുദിച്ചപ്പോള്‍ വിണ്ണില്‍ നിന്നൊരു നല്ല
കുഞ്ഞിക്കിനാവിന്റെ കുരുവി വന്നൂ
കുരുവി വന്നൂ
കാലത്തെ കാറ്റു വന്നു കൈകൊട്ടിച്ചിരിച്ചപ്പോള്‍
നൂലില്ല കിളിയില്ല പഴവുമില്ല (2)
വെണ്ണിലാവുദിച്ചപ്പോള്‍ വിണ്ണില്‍ നിന്നൊരു നല്ല
കുഞ്ഞിക്കിനാവിന്റെ കുരുവി വന്നൂ
കുരുവി വന്നൂ
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5