പതിനേഴാം വയസ്സിന്റെ സഖിമാരേ

പതിനേഴാം വയസ്സിന്റെ സഖിമാരേ എൻ സഖിമാരേ
പകൽ കിനാവുകളേ
പറയൂ ഒന്നു പറയൂ നിങ്ങൾ
ഇതുവരെയിതുവരെ എവിടെപ്പോയ്‌ (പതിനേഴാം...)

നിങ്ങൾക്കു സ്വാഗതനൃത്തമാടാൻ എന്റെ
കിങ്ങിണിക്കാലുകൾ ഇളകുന്നു (2)
പരിമൃദുപവനന്റെ പാട്ടിൻ താളത്തിൽ (2)
പട്ടുപൂഞ്ചേലയിതിളകുന്നു (പതിനേഴാം..)

കാണാത്ത സ്വർഗ്ഗത്തിൻ മഞ്ജു ചിത്രം നിങ്ങൾ
മാനസഭിത്തിയിൽ എഴുതുന്നൂ(2)
അറിയാത്ത രഹസ്യങ്ങൾ കാതിൽ ചൊല്ലിയെന്റെ (2)
ഹൃദയത്തിന്നിക്കിളിയരുളുന്നു (പതിനേഴാം...)