ചടുകുടു ചടുകുടു സലാലഗുഡു ഗുഡു
മനസ്സിൽ നമ്മുടെ സുന്ദരമധുവിധു (2)
വിരിഞ്ഞ മുല്ലക്കൈയുകൾ നീട്ടി
വരിഞ്ഞു കെട്ടിയ തേൻമാവേ (2)
വിടില്ല നിന്നെ ഹാ വിടില്ല നിന്നെ
വിവാഹസുദിനം തീർന്നാൽ പോലും (2)
വിലാസവതിയാം കടലും കരയും
വിനോദമോടെ ചടുകുടു പാടി
വിടില്ല നിന്നെ... വിടില്ല നിന്നെ (2)
കടൽ പറയുന്നു കരയുടെ കാതിൽ (ചടുകുടു. ...)
പഞ്ചമിശശിയെ പതക്കമാക്കി
പന്തലിലെത്തി സുന്ദരി
വലത്തുകാലടി മുന്നിൽ വെച്ചു
വസന്തയാമിനി വന്നു ചിരിച്ചൂ (ചടുകുടു...)
മണിക്കിനാക്കൾ മെത്ത വിരിച്ചു
മന്ദപവനൻ വാതിലടച്ചൂ
ഒരിക്കലും ഞാൻ ഒരിക്കലും വിടില്ല നിന്നെ
ശലഭം പൂവിൻ കാതിലുരച്ചു (ചടുകുടു...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page