അരുതേ അരുതരുതേ

അരുതേ അരുതരുതേ
പ്രാണദണ്ഡനമരുതേ ഈ
ഭാരദണ്ഡനമരുതേ (അരുതേ...)

ചിറകൊടിഞ്ഞു മുന്നിൽ വീണ
ചിത്രശലഭം ഞാൻ
ശരണം തേടി കാലിൽ വീണ
ശാരികക്കിളി ഞാൻ
നെഞ്ചിൽ നിന്നും ചോരയൊലിച്ചാൽ
പുഞ്ചിരി തൂകുന്നതെങ്ങനെ
പൂപ്പുഞ്ചിരി തൂകുന്നതെങ്ങനെ (അരുതേ...)

വേട്ടയാടാൻ കാട്ടാളന്മാർ ഓടിയെത്തുന്നൂ
കാലപാശം കാട്ടുതീയായ്‌ കഴുത്തിൽ മുറുകുന്നു
കൂടു വെടിഞ്ഞ രാക്കിളിയാം ഞാൻ
നർത്തനമാടുന്നതെങ്ങനെ ഞാൻ
നർത്തനമാടുന്നതെങ്ങനെ (അരുതേ...)