ആ...ആ...ആ...
വാസരക്ഷേത്രത്തിൻ നട തുറന്നു
വസന്തം പൂക്കൂട കൊണ്ടു വന്നു (2)
വിഭാതഗോപുര നടയിൽ നിന്നും
തുഷാരയവനിക നീക്കൂ..
പൂജാരി ..പൂജാരി..പൂജാരി (വാസര...)
നീലമേഘം.. ശ്യാമളവീഥിയിൽ
പീലിക്കിരീടം കാണ്മൂ (2)
നിന്നുടെ പീലിക്കിരീടം കാണ്മൂ
മഞ്ഞല തന്നുടെയുള്ളിൽ ദേവന്റെ
മഞ്ജുള വിഗ്രഹം കാണ്മൂ
മഞ്ജുള വിഗ്രഹം കാണ്മൂ
ലലലലാ...ലലലല...ആ..ആ..(വാസര...)
മലയജസുരഭില മന്ദസമീരൻ
മന്ദാരവല്ലിയെ പുണർന്നൂ (2)
നാണിക്കും മന്ദാരവല്ലിയെ പുണർന്നൂ
മധുരമധുരമാം ഏതോ പല്ലവി
മാനസവിപഞ്ചിയിലുണർന്നൂ എന്നും
മാനസവിപഞ്ചിയിലുണർന്നൂ
ലലലലാ...ലലലല...ആ..ആ..(വാസര...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5