ചിലങ്കേ ചിരിക്കൂ

ചിലങ്കേ ചിരിക്കൂ ചിലങ്കേ പൊട്ടിച്ചിരിക്കൂ
തെളിഞ്ഞു ദീപമാല ഉയർന്നൂ വീണാരവം (2)

രാജനന്ദന നൃത്തവേദിയിൽ രാസകേളികൾ തുടങ്ങി
പ്രാണനാഥന്റെ വേണുഗാനം ജീവനിൽ നിന്നു തുളുമ്പി
രജനി നീലരജനി ആദ്യരജനി വന്നു പോയ്‌
ലഹരി നൃത്തലഹരി പാദമറിയാതാടിപ്പോയ്‌
ഹൃദയത്തിൻ പാനപാത്രം പകരുന്നു നവമധു 
ചിലങ്കേ ചിരിക്കൂ ചിലങ്കേ പൊട്ടിച്ചിരിക്കൂ
തെളിഞ്ഞു ദീപമാല ഉയർന്നൂ വീണാരവം 

ശ്യാമസുന്ദര വാനവീഥിയിൽ മേഘമാലകൾ നിരന്നൂ
പ്രേമഗോപുര രാധയായ്‌ ഞാൻ എന്റെ നൂപുരമണിഞ്ഞൂ
അരികിൽ എന്റെ ദേവൻ ആത്മമുരളീഗായകൻ
ഉണർന്നൂ മാറിൽ ചേർന്നു തമ്മിൽ പുണർന്നൂ ഗാഥികൾ
ഇരുനദികൾ ഒന്നു ചേർന്നൊഴുകീടും സംഗമം

ചിലങ്കേ ചിരിക്കൂ ചിലങ്കേ പൊട്ടിച്ചിരിക്കൂ
തെളിഞ്ഞു ദീപമാല ഉയർന്നൂ വീണാരവം