വർണ്ണിക്കാൻ വാക്കുകളില്ലാ

വർണ്ണിക്കാൻ വാക്കുകളില്ലാ
കണ്ണെറിയാൻ ധീരതയില്ലാ
പൊന്നിൻ കുടമല്ലേയെങ്ങിനെ
പൊട്ടു കുത്തും ഞാൻ എങ്ങിനെ
പൊട്ടുകുത്തും  ഞാൻ (വർണ്ണിക്കാൻ...)

നിദ്രയിലെല്ലാം കാണുന്ന സ്വപ്നം
ഭദ്രേ നിന്നുടെ പുഞ്ചിരിയല്ലോ
ആലിംഗനമെങ്ങനെ ചെയ്യും
അദൃശ്യയാകും നീ അദൃശ്യയാകും നീ (വർണ്ണിക്കാൻ...)

നെഞ്ചിൽ പാർക്കാൻ ഞാൻ നിനക്കു
പൊന്മണിമാളിക തീർത്തുവല്ലോ
കാത്തു കാത്തു നോക്കിയിരുന്നു
കണ്മണീ നീയെവിടെ കണമണീ
കണംണീ കണ്മണി നീയെവിടെ (വർണ്ണിക്കാൻ...)