ആട്ടേ പോട്ടേ. . .
ആട്ടേ പോട്ടേ ഇരിക്കട്ടേ ലൈലേ - നിന്നെ
കാത്തുകാത്തു വലഞ്ഞല്ലോ മൈലേ (2)
നിന്നെക്കാണും നേരമെന്റെ മജ്നൂ - എന്റെ
ചങ്കിലൊരു കിരുകിരുപ്പു വരണ് (2)
വെയിലുകൊണ്ടു കുഴഞ്ഞല്ലോ
കത്തെഴുതിത്തുലഞ്ഞല്ലോ
കുത്തുവാക്കുപറഞ്ഞല്ലോ ബാപ്പാ
കണ്ടുമുട്ടാനാശയുണ്ട് കണ്ടിടുമ്പോൾ ബേജാറുണ്ട്
ബാപ്പകണ്ടാല്‍ സൂപ്പുവയ്ക്കും എന്നെ (2)- നീ
മാപ്പുനല്‍കേണം എനിക്കു പൊന്നേ
ആട്ടേ പോട്ടേ. . .
ആട്ടേ പോട്ടേ ഇരിക്കട്ടേ ലൈലേ - നിന്നെ
കാത്തുകാത്തു വലഞ്ഞല്ലോ മൈലേ
നിന്നെക്കാണും നേരമെന്റെ മജ്നൂ - എന്റെ
ചങ്കിലൊരു കിരുകിരുപ്പു വരണ്
കയ്യോടെ കൊണ്ടോകും നിന്നെ - ഞാന്‍
മയ്യത്തായ് തീര്‍ന്നാലും കണ്ണേ (2)
വീടും പടിപ്പുരേം പൊന്നാക്കിത്തന്നാലും
നാടുവിടില്ലഞാനപ്പാ - നിന്നെ
കോടതി കേറ്റുമെന് ബാപ്പാ (2)
എന്നാലുമെനിക്കുള്ളില് സിനേഹമുണ്ട് - എന്റെ
കണ്ണാലെ മജ്നുവോട് പിറേമമുണ്ട്
പെരുന്നാളു കഴിഞ്ഞോട്ടെ പടച്ചോനാണേ - നിന്നെ
പരുന്തുപോല്‍ റാഞ്ചിഞാന് പറന്നുപോവും
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page