എല്ലാം വ്യര്‍ത്ഥം
ആ കളിയും ചിരിയും മലര്കിനാവും
വ്യാമോഹം വ്യര്‍ത്ഥം
മഴവില്ലിന് പൂപ്പന്തലിത്രവേഗം
മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ
ആരറിഞ്ഞു
കണ്ണീരിന് കടവിലെ കളിക്കോട്ടകൾ
കണ്ണീരിന് കടവിലെ കളിക്കോട്ടകൾ
വീണടിയുന്നു തകരുന്നു
പാഴ്വിധിയാകും പ്രളയത്തില്‍
മറഞ്ഞിടുന്നു സര്‍വ്വം
മഴവില്ലിന് പൂപ്പന്തലിത്രവേഗം
മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ
ആരറിഞ്ഞു
സ്വപ്നത്തിന് കുഴിമാടം മൂടുമ്പോള്‍
പുഷ്പങ്ങള്‍ തൂകട്ടെ കണ്ണീരാല്‍
മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍
മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍
ജീവിതമരുഭൂവിന് മരീചികകള്‍
മഴവില്ലിന് പൂപ്പന്തലിത്രവേഗം
മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ
ആരറിഞ്ഞു
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5