കന്യകമാതാവേ നീയല്ലാതേഴ തൻ

കന്യകമാതാവേ നീയല്ലാതേഴതൻ
കണ്ണീർ തുടയ്ക്കുവതാരോ
സ്വർഗ്ഗജനനിയാമമ്മയല്ലാതെന്റെ
ദുഃഖങ്ങൾ നീക്കുവതാരോ
(കന്യക..)

പാപത്തിൻ ഭീകരസർപ്പങ്ങൾ മേൽക്കുമേൽ
പാദത്തിൽ ചുറ്റുന്നൂ വീണ്ടും
ജ്യോതിസ്സ്വരൂപിണീ നിൻ തുണയില്ലാതെ
ഏതുണ്ട്‌ മോചനമാർഗ്ഗം
(കന്യക..)

പെണ്ണായി കാട്ടിലെ പേടമാനായിട്ടു
ജന്മമെടുത്തോരീയെന്നെ
മണ്ണിനെ വിണ്ണാക്കി മാറ്റുന്ന നിന്നുടെ
മാറിലണച്ചാലുമമ്മേ
(കന്യക...)