കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന് നിഴലാട്ടം
കവിളത്തു മഴവില്ലിന് നിഴലാട്ടം - ഇന്ന്
കടവത്തു തോണിയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന് നിഴലാട്ടം
കവിളത്തു മഴവില്ലിന് നിഴലാട്ടം
ആരുടെ?
കാലൊച്ച മുറ്റത്തു കേട്ടപ്പോളൊരുവള്‍ക്കു
കനകക്കിനാവിന്റെ കളിയാട്ടം - ഇന്ന്
കാലൊച്ച മുറ്റത്തു കേട്ടപ്പോളൊരുവള്‍ക്കു
കനകക്കിനാവിന്റെ കളിയാട്ടം
കനകക്കിനാവിന്റെ കളിയാട്ടം
എനിക്കൊ?
(കടവത്ത്....)
കതകു ചെന്നമ്മ തുറന്നപ്പോല് - തൂണിന്റെ
പിറകില്‍ നിന്നൊരു തത്തയ്ക്കൊളിനോട്ടം (2)
ഇന്നു തുളസിത്തറയ്ക്കു വിളക്കുമായ് ചെന്നപ്പോള്‍
കിളിവാതിലിലൊരുവന്റെ തിരനോട്ടം
കിളിവാതിലിലൊരുവന്റെ തിരനോട്ടം
(കടവത്ത്....)
പഴയരിച്ചോറുവിളമ്പുമ്പോളൊരുവള്ക്കു
തരിവളക്കൈയിന്നൊരു ചാഞ്ചാട്ടം (2)
അയ്യോ പട്ടുകിടക്ക വിരിച്ചപ്പോള്‍ കാലിലെ
പാദസരങ്ങള്‍ക്കു പരിഹാസം
പാദസരങ്ങള്‍ക്കു പരിഹാസം
ഇന്ന് കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന് നിഴലാട്ടം
കവിളത്തു മഴവില്ലിന് നിഴലാട്ടം
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page