കല്യാണരാത്രിയിൽ കള്ളികൾ തോഴിമാർ
നുള്ളീ - പലതും ചൊല്ലീ - പിന്നെ
മെല്ലെ മെല്ലെ മണിയറയിൽ തള്ളീ
(കല്യാണ...)
കാണാതിരിക്കുവാൻ ഞാൻ കൊതിച്ചു - പിന്നെ
കതകിന്റെ പിന്നിൽപ്പോയ് ഞാനൊളിച്ചു (2)
കല്യാണപ്പിറ്റേന്ന് കാണാതിരുന്നപ്പോൾ - നീറി (2)
ഖൽബ് നീറി - ഞാനോ
സ്നേഹം കൊണ്ടാളാകെ മാറി
(കല്യാണ...)
അനുരാഗപ്പൂമരം തളിരണിഞ്ഞു - അതിൽ
ആശതൻ പൂക്കാലം പൂചൊരിഞ്ഞു (2)
കനിയൊന്നു കാണുവാൻ കായൊന്നു കാണുവാൻ
മോഹം വല്ലാത്ത ദാഹം - ആരും
കാണാത്ത കണ്മണിയേ വായോ (2)
കല്യാണരാത്രിയിൽ കള്ളികൾ തോഴിമാർ
നുള്ളീ - പലതും ചൊല്ലീ - പിന്നെ
മെല്ലെ മെല്ലെ മണിയറയിൽ തള്ളീ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page