കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി
തട്ടാനും വന്നില്ല തങ്കമുരുക്കിയില്ല(2)
കൊന്നത്തയ്യിന്നാരുകൊടുത്തു
പൊന്നുകൊണ്ടൊരു മണിമാല - സഖി
പൊന്നുകൊണ്ടൊരു മണിമാല
കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി
കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടീട്ടോ
പച്ചമുരിക്കിൻ നെറ്റിയിലൊക്കെ
പാറിയല്ലോ സിന്ദൂരം -സഖി
പാറിയല്ലോ സിന്ദൂരം
കീർത്തനം പാടാനോ കിന്നാരം പറയാനോ(2)
വള്ളിക്കാട്ടിൽ കയറിക്കൂടി
പുള്ളിക്കുയിലും പൂങ്കുയിലും - സഖി
പുള്ളിക്കുയിലും പൂങ്കുയിലും
കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി
കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല..
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5