നന്മ നിറഞ്ഞോരമ്മേ

നന്മ നിറഞ്ഞോരമ്മേ അതിധന്യേ
അതിധന്യേ രാജകന്യേ (2)
കന്യാമറിയേ നീ കരുണക്കടലല്ലോ
താങ്ങും തണലും ഞങ്ങൾക്കെന്നും
തായേ നീയല്ലോ (2) 
നന്മ നിറഞ്ഞോരമ്മേ 

പാപത്തിൻ മരുവിൻ
പാതകളിരുളുമ്പോൾ
മക്കൾക്കെന്നും കൈത്തിരിയാവതു
മറിയേ നീയല്ലോ (2)
നന്മ നിറഞ്ഞോരമ്മേ 

കൈക്കുമ്പിൾ നീട്ടി പാപികൾ
നിൽക്കുമ്പോഴമ്മേ (2)
എന്തും നൽകി ആശകൾ തീർപ്പത്‌
നിന്തിരുവടിയമ്മേ (2)

നന്മ നിറഞ്ഞോരമ്മേ അതിധന്യേ
അതിധന്യേ രാജകന്യേ