ഇനിയുറങ്ങൂ നീലക്കുയിലുകളേ
ഇനിയുറങ്ങൂ കുഞ്ഞിക്കുരുവികളേ
ചിരിയൊക്കെ നിർത്തിയല്ലോ ചിലങ്കകളഴിച്ചല്ലോ
കളി നിർത്തിയിളങ്കാറ്റുമുറക്കമായീ - നീല
മുളം കാട്ടിൽ നിഴൽച്ചോട്ടിലുറക്കമായി
(ഇനിയുറങ്ങൂ..)
മാനത്തു മഞ്ചാടിക്കുരു വാരിക്കളിച്ചൊരു
മാമന്റെ മക്കളുറക്കമായീ - മേഘ
മലർമെത്ത നിവർത്തിയിട്ടുറക്കമായീ
(ഇനിയുറങ്ങൂ..)
കിളിവാതില്പ്പുറത്തുള്ള കുളിരണിപ്പൂനിലാവേ
ഒരു തങ്കക്കിനാവായിട്ടോടീ വായോ - എന്റെ
ഓമനക്കുട്ടനുള്ളൊരുമ്മയുമായ്
(ഇനിയുറങ്ങൂ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page