എല്ലാം ഓര്‍മ്മകള്‍ എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
എന്നാലും എല്ലാം ചിരഞ്ജീവികള്‍
എല്ലാം ഓര്‍മ്മകള്‍ എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
പാഴ്കുഴിയില് മൂടി നാം
എന്നാലും എല്ലാം ചിരഞ്ജീവികള്‍
കവാടങ്ങള്‍ മൂടുന്നു ഹൃദയം സദാ
ജാലങ്ങള്‍ കാട്ടുന്നു കാലം മുദാ
കവാടങ്ങള്‍ മൂടുന്നു ഹൃദയം സദാ
ജാലങ്ങള്‍ കാട്ടുന്നു കാലം മുദാ
മായ്ച്ചാലും മായാത്ത സങ്കല്‍പ്പങ്ങള്‍
മായ്ക്കാന്‍ ശ്രമിപ്പൂ മനുഷ്യന് വൃഥാ
എല്ലാം ഓര്‍മ്മകള്‍ എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
എന്നാലും എല്ലാം ചിരഞ്ജീവികള്‍
പിരിയുന്നു രണ്ടായി വനവാഹിനി
തമ്മില്‍ പിരിയുന്നു യാത്രയില്‍ ഇരു കൈവഴി
പിരിയുന്നു രണ്ടായി വനവാഹിനി
തമ്മില്‍ പിരിയുന്നു യാത്രയില്‍ ഇരു കൈവഴി
ഒരു നാളില്‍ നരജന്മ മരുഭൂമിയില്‍
വീണ്ടും അറിയാതടുക്കുന്നു ചേര്‍ന്നൊഴുകാന്‍
എല്ലാം ഓര്‍മ്മകള്‍ എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
എന്നാലും എല്ലാം ചിരഞ്ജീവികള്‍
എല്ലാം ഓര്‍മ്മകള്‍ എല്ലാം ഓര്‍മ്മകള്‍
എന്നേ കുഴിയില്‍ മൂടി നാം
പാഴ്കുഴിയില് മൂടി നാം
എന്നാലും എല്ലാം ചിരഞ്ജീവികള്‍
എല്ലാം ചിരഞ്ജീവികള്‍
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page