ഈ ആശാന്റെ

ഈ ആശാന്റെ പൃഷ്ടത്തിൽ
ഇന്നു മുളച്ചൊരു
തൂശാനിത്തുമ്പിന്റെ പേരെന്ത്
പേരാലോ അരയാലോ
ആശാനു തുമ്പൊരു പൂന്തണല്

ഈയാശാന്റെ പെങ്ങളെ
കൈവശം വെയ്ക്കുന്ന
മീശച്ചെറുക്കൻ ആരാണ്
ഭർത്താവോ പെണ്ണിന്റെ
പുത്തൻ കൈയ്യാള് കർത്താവോ

എല്ലാം കേട്ടിട്ടും മിണ്ടാതിരിക്കുന്ന
പുല്ലൻ ചെറുക്കനൊരാണാളോ
ആണാളോ പെണ്ണാളോ
ആണും പെണ്‍ണ്വല്ലാത്ത തൂണാളോ