പുഷ്യരാഗം നൃത്തമാടും

പുഷ്യരാഗം നൃത്തമാടും നിന്റെ മധുവൂറും
 ചെൻ ചുണ്ടുകൾ കണ്ടു ഞാൻ
ഇന്ദ്രനീലം പീലിവീശും രണ്ടു
മന്ദാര മല്ലാക്ഷികൾ കണ്ടു ഞാൻ

അന്തരംഗം നിന്റെ മുന്നിൽ എന്നും
 ഒരു ദാഹ മധുപാത്രമായ് നൽകി ഞാൻ
പൂവലംഗം നിന്റെ മാറിൽ
ഒരു കുളിർമുല്ല മലർമാലയായ്മാറ്റി ഞാൻ

ലീയോല ലീയോല ലീ........
ലീയോല ലീയോല ലീ........

ഏതു പൂക്കാലം എന്നുള്ളിൽ ചാമരം വീശി
ഏഴുവർണങ്ങൾ എന്മുന്നിൽ എന്തിനാറാട്ടെഴുന്നള്ളി സാനന്ദം
(ഏതു പൂക്കാലം....)
ലാലലല്ല ലാലലല്ല ലാലലല്ല ലാലലല്ല
ലാലലല്ല ലാലലല്ല ലലല്ലാലല

അന്തരംഗം നിന്റെ മുന്നിൽ എന്നും
ഒരു ദാഹ മധുപാത്രമായ് നൽകി ഞാൻ
ഇന്ദ്രനീലം പീലിവീശും രണ്ടു
മന്ദാര മല്ലാക്ഷികൾ കണ്ടു ഞാൻ

നീലമേഘങ്ങൾ ഈമണ്ണിൽ താവളം തേടി
ഞാനലിഞ്ഞിന്നു നിന്മാറിൽ വീണു
സായൂജ്യവും നേടി സാമോദം
(നീലമേഘങ്ങൾ....)
ലാലലല്ല ലാലലല്ല ലാലലല്ല ലാലലല്ല
ലാലലല്ല ലാലലല്ല ലലല്ലാലല

പുഷ്യരാഗം നൃത്തമാടും നിന്റെ മധുവൂറും
 ചെൻ ചുണ്ടുകൾ കണ്ടു ഞാൻ
ഇന്ദ്രനീലം പീലിവീശും രണ്ടുമന്ദാര
 മല്ലാക്ഷികൾ കണ്ടു ഞാൻ
അന്തരംഗം നിന്റെ മുന്നിൽ എന്നും
 ഒരു ദാഹ മധുപാത്രമായ് നൽകി ഞാൻ
പൂവലംഗം നിന്റെ മാറിൽ
ഒരു കുളിർമുല്ല മലർമാലയായ്മാറ്റി ഞാൻ