മാനസതീരത്തെ

ആ.....ആ...ആ......
മാനസതീരത്തെ ചുംബിച്ചുണർത്തുന്ന
ഗാനകല്ലോലവിഹാരീ
ഗാനകല്ലോലവിഹാരീ (മാനസ....)

കാണാതെ നിന്നുള്ളിൽ പഞ്ജരംവെച്ചൊരു
ഞാനൊരു പ്രേമചകോരീ
ആ....ആ...ആ......(കാണാതെ)
നിൻസ്വപ്നസാമ്രാജ്യ സീമയിൽ പൂത്തിടും
കൽപ്പനാരാമ സഞ്ചാരീ (മാനസ....)

മത്തടിച്ചാർക്കുന്ന മുത്തുച്ചിലങ്കകൾ
പൊട്ടിച്ചിരിയ്ക്കുന്ന നേരം (2)
എന്മിഴിയാകുന്ന നീലച്ച പൊയ്കയിൽ
മുങ്ങുന്നു പൊങ്ങുന്നു ഞാനും (മാനസ..)