പ്രാണേശ്വരാ പ്രാണേശ്വരാ

പ്രാണേശ്വരാ പ്രാണേശ്വരാ

ആശകളിൽ തേൻ ചൊരിയൂ

മാനസം നിറയും കൂരിരുളിൽ

സ്നേഹത്തിൻ കതിരൊളി വീശിവരൂ

പ്രാണേശ്വരാ

ഏറിയജന്മം തേടിയലഞ്ഞു

ഏകാകിനിയായ് ഞാനിവിടെ

ഇരവുകളിൽ നറുപകലൊളിയിൽ

കനവുകളിൽ എൻ നിനവുകളിൽ

കണ്ടുനിന്മുഖം ഞാൻ പനിനീരലർമുഖം ഞാൻ

പ്രിയനേ

പാദസരങ്ങൾ താളമിട്ടുണർന്നു

മാമയിലായെൻ മനമാടി

കുരുവികളേ തേനരുവികളേ

മാരനിന്നുവരുമോ മധുരം പകർന്നു തരുമോ

പറയൂ