വെള്ളിലംകാടും കരിഞ്ഞു - ഇണ
പുള്ളിമാന്‍ രണ്ടും പിരിഞ്ഞു
വേദനയാലതു കണ്ടു - പാവം
വേഴാമ്പല്‍ പോലും കരഞ്ഞു
(വെള്ളിലംകാടും..)
കരിങ്കുയിലുകള് കവിത മൂളുമ്പോള്‍
കരളുരുകുന്നൂ - കവിള് നനയുന്നൂ
വെറുതെ വേണുവൂതി വന്നൂ
വേര്‍പെടാന്‍ മാത്രമെന്‍ മാരന്
(വെള്ളിലംകാടും..)
ഇനിയൊരിക്കലും ഇനിയൊരിക്കലും
ഇണക്കുരുവീ നീ വരില്ല പാടുവാന്‍
പിരിഞ്ഞു പോയാലോര്ക്കുമോ നീ
കഴിഞ്ഞു പോയ ദിനങ്ങള്‍
(വെള്ളിലംകാടും..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5