വിണ്ണാളും ലോകപിതാവേ

വിണ്ണാളും ലോകപിതാവേ
മണ്ണായ നിന്നുടെ മകനെ
പാപത്തിന്‍ ഇരുളില്‍ നിന്നും - നിന്‍
പാദാരവിന്ദത്തില്‍ ചേര്‍ക്കൂ
വിണ്ണാളും ലോകപിതാവേ

സങ്കടമാം വന്‍കടല്‍ തന്നില്‍
നിന്‍ കരമല്ലോ ശരണം
നിന്‍ കഴലല്ലോ തീരം
നീയെടുത്താലും ഭാരം
നീയെടുത്താലും ഭാരം
വിണ്ണാളും ലോകപിതാവേ

ഈയാത്മാവില്‍ നീ ചൊരിയും നിന്‍
മായിക കരുണാ പൂരം
ദുരിതത്തിന്‍ വീഥിയില്‍ നിന്നും
പറുദീസാ മാര്‍ഗം കാട്ടൂ
ദുരിതത്തിന്‍ വീഥിയില്‍ നിന്നും
പറുദീസാ മാര്‍ഗം കാട്ടൂ

വിണ്ണാളും ലോകപിതാവേ
മണ്ണായ നിന്നുടെ മകനെ
പാപത്തിന്‍ ഇരുളില്‍ നിന്നും - നിന്‍
പാദാരവിന്ദത്തില്‍ ചേര്‍ക്കൂ