മാനത്തെ മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ
മാനത്തെ - അതാ മാനത്തെ- മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ
മാനത്തെ - അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി
കാര്‍മുകില്‍ കവണികള്‍ നീര്‍ത്തിടും നേരം
കടവില്‍ കയറി മൃദുലമേനി തോര്ത്തിടും നേരം
കാര്‍മുകില്‍ കവണികള്‍ നീര്‍ത്തിടും നേരം
കടവില്‍ കയറി മൃദുലമേനി തോര്ത്തിടും നേരം
നന്ദനത്തോപ്പിലുള്ള കിന്നരസുന്ദരി
നന്ദനത്തോപ്പിലുള്ള കിന്നരസുന്ദരി
ഇന്നലെ മറന്നിട്ട മരതകമണിത്താലി
മാനത്തെ - അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ
മാനത്തെ - അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി
മലര്‍കളും കിളികളും താലികണ്ടപ്പോള്‍
മതിമറന്നു കൊതിപറഞ്ഞു തമ്മില്ത്തമ്മിലായ്
മലര്‍കളും കിളികളും താലികണ്ടപ്പോള്‍
മതിമറന്നു കൊതിപറഞ്ഞു തമ്മില്ത്തമ്മിലായ്
തനിക്കതുവേണമെന്ന് താമരപ്പൂചൊല്ലി
തനിക്കതുവേണമെന്ന് താമരപ്പൂചൊല്ലി
കുളിരണിപ്പൂന്തെന്നല് പുറകേ പാഞ്ഞൂ
മാനത്തെ - അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി
പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ
മാനത്തെ - അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5