കട്ടുറുമ്പിന്റെ കാതുകുത്തിനു

കട്ടുറുമ്പിന്റെ കാതുകുത്തിനു കാട്ടിലെന്തൊരു മേളാങ്കം
നാട്ടുകാർ വന്നൂ വീട്ടുകാർ വന്നൂ
കേട്ടവരൊക്കെ വിരുന്നു വന്നൂ
അരിയുമായ് ചുണ്ടെലി വന്നൂ വച്ചു വിളമ്പാൻ
ഈച്ച വന്നു വേവ് നോക്കാൻ പൂച്ച വന്നു
പച്ചടി കിച്ചടി വേറെ വച്ചു
എല്ലാർക്കും കിട്ടി എല്ലാർക്കും കിട്ടി
എനിക്കു മാത്രം കിട്ടിയില്ല  എനിക്കു മാത്രം കിട്ടിയില്ല
കണ്ണെഴുതി തന്നോളാം കയ്യിലൊരുമ്മ തരാം
പൊട്ടു കുത്താം കുഞ്ഞേട്ടൻ പൊൻ വള തന്നോളാം
ചക്കരച്ചി പൂക്കുരുന്നി കുഞ്ഞുമുത്തി വാ (2)
കിളിക്കൊഞ്ചലു താ മണിപ്പുഞ്ചിരി താ
എന്റെ കൊഞ്ചിയമ്മേ ചാഞ്ചിട് (2)
എട് കുടുക്കേ ചോറും കറികളും
കടു വറുക്ക് പാലിൽ പായസം മണി കിലുക്ക് മഞ്ഞപ്പൂക്കളേ
മഴ നിറുത്ത് മേയും പൈക്കളേ
പട്ടു വിരിച്ചിട്ട് പന്തലുമിട്ടിട്ട്
പുത്തരി ചോറിങ്ങെടുത്തോളൂ
ഇട്ടിരിക്കാനുണ്ട് പൊൻ പലക
നിന്നെ തൊട്ടിരിക്കാനുണ്ട് കുഞ്ഞോപ്പ്
ഇനി ഇത്തിരി കുഞ്ഞിന് മത്തനും മുത്തനും ചക്കരയുപ്പേരി (കണ്ണെഴുതി..)


മിടുമിടുക്കി കാതിൽ കിന്നാരം
മുടി മിനുക്കാൻ തൈലം വാങ്ങണം
കിലുകിലുക്കും താക്കോലെങ്ങു പോയി
പണമെവിടെ മാടൻ കൊണ്ടു പോയി
ഉള്ളതു വിറ്റിട്ട് പുള്ളിയുടുപ്പിട്ട്
വെള്ളിലത്തൊട്ടിലിലാടാല്ലോ
മാനും മൈനയും പിടിച്ചു തരാം
ഒരു മാലയും കമ്മലും വാങ്ങേണം
പച്ചതത്തയും മൈനയും കണ്ണു വെച്ചാലെന്റെ
മുത്തിനു നാവേറ് (2)  (കണ്ണെഴുതി..)
പൊട്ടു കുത്താം കുഞ്ഞേട്ടൻ പൊൻ വള തന്നോളാം
ചക്കരച്ചി പൂക്കുരുന്നി കുഞ്ഞുമുത്തി വാ (2)
കിളിക്കൊഞ്ചലു താ മണിപ്പുഞ്ചിരി താ
എന്റെ കൊഞ്ചിയമ്മേ ചാഞ്ചിട് (2)