എവിടെയാണു തുടക്കം പാന്ഥാ -
എവിടെയ്ക്കാണു മടക്കം
എവിടെയാണു തുടക്കം പാന്ഥാ -
എവിടെയ്ക്കാണു മടക്കം
കാലത്തിന് കളിതോപ്പില് മൂളിപ്പറന്ന രണ്ടു
കാനനശലഭങ്ങള് കണ്ടു മുട്ടി
കളിച്ചും ചിരിച്ചും കണ്ണീരാലൊട്ടിച്ചും
കളിച്ചും ചിരിച്ചും കണ്ണീരാലൊട്ടിച്ചും
കരിയില കൊണ്ടൊരു കൂടു കെട്ടി
കരിയില കൊണ്ടൊരു കൂടു കെട്ടി
എവിടെയാണു തുടക്കം പാന്ഥാ -
എവിടെയ്ക്കാണു മടക്കം
കടലിന്നക്കരെ കാണാത്ത നാട്ടില്‍ നിന്നും
വിധിയുടെ കൊടുംകാറ്റു ചീറി വന്നൂ
ശലഭങ്ങള്‍ പരസ്പരം പിരിഞ്ഞു സംഭവ -
ക്കഴുകൻ വന്നൊന്നിനെ കൊണ്ടു പോയി
കഴുകൻ വന്നൊന്നിനെ കൊണ്ടു പോയി
എവിടെയാണു തുടക്കം പാന്ഥാ -
എവിടെയ്ക്കാണു മടക്കം
മരണത്തിന് കൊക്കിലെ ശലഭത്തെ മോഹിപ്പിക്കാന്‍
മയ്യത്തു കുഴിയിന്നു വാ പിളര്‍ന്നു
ചിറകു കരിഞ്ഞു വെറും പുഴുവായ് ദുഃഖത്തിന്റെ
ചിതല്‍പ്പുറ്റില്‍ നീറുന്ന കളിത്തോഴാ
കദനത്തിന്‍ കൂരിരുട്ടില്‍ കുരുടനായ് അലയുമ്പോള്‍
കളയല്ലേ ധീരതയാം കൈവടി നീ
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page