നിൻ രക്തമെന്റെ ഹൃദയരക്തം

നിൻ രക്തമെന്റെ ഹൃദയരക്തം
നിൻ കണ്ണീരെന്റെ കണ്ണീർ തന്നെ
എൻ കൊച്ചു സ്വപ്നങ്ങൾ നിന്നുടെ സ്വപ്നങ്ങൾ
സങ്കല്‌പ സാമ്രാജ്യ മധുവനങ്ങൾ
സങ്കൽപ സാമ്രാജ്യ മധുവനങ്ങൾ (നിൻ)

ഒരു പുഷ്പം അവിടുത്തെ ഹൃദയത്തിൽ പൂത്താൽ
മലർമണം പൊഴിവതെൻ നെഞ്ചിലല്ലോ (ഒരു പുഷ്പം)
ഒരു മുള്ളാ കാലിനു നൊമ്പരം തന്നാൽ
മുറിവേറ്റു നീറുന്നതെൻ കരൾ താൻ (നിൻ)

മുഴുകിപ്പോയ്‌ ഞാൻ നിന്നിൽ
മുഴുകിപ്പോയ്‌ നീ എന്നിൽ
മുരളിയിൽ സ്വർഗ്ഗീയ ഗീതം പോലെ
മായ്ചാലും മായാത്ത തീർത്താലും തീരാത്ത
മാനസ ബന്ധത്തിലലിഞ്ഞു നമ്മൾ (നിൻ)