വട്ടൻ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും
തത്തമ്മക്കില്ലല്ലൊ മുണ്ടാട്ടം - എന്റെ
തത്തമ്മക്കില്ലല്ലോ മുണ്ടാട്ടം (2)
കണ്ണെത്താതുള്ളൊരു ദൂരത്ത് - ഒരു
പൊന്നിൻ കിനാവിന്റെ ഓരത്ത് (2)
എത്താത്ത കൊമ്പത്ത് കൂടൊന്നു കൂട്ടുവാൻ
എന്തിന്നു മോഹിച്ചു തത്തമ്മേ (2) - നീ
എന്തിന്നു മോഹിച്ചു തത്തമ്മേ
ആശക്കു കാശില്ല നികുതിയില്ല - തത്ത
ആശിച്ചു സന്തോഷം കൊണ്ടോട്ടേ
പൂതിതൻ പൂമുല്ലക്കാവിൽ നിന്നും കിളി
പൂന്തേൻ കുടിച്ചു കഴിഞ്ഞോട്ടേ
മോഹത്തിൻ പൂന്തേൻ കുടിച്ചാലും - പാരിൽ
ദാഹം ശമിക്കില്ല തത്തമ്മേ (2)
പൂതിതൻ പൂച്ചെടി മണ്ണിൽ പലപ്പോഴും
പൂത്തു തളിർക്കില്ല തത്തമ്മേ
മണ്ണിൽ പൂത്തു തളിർക്കില്ല തത്തമ്മേ
വട്ടൻ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും
തത്തമ്മക്കില്ലല്ലൊ മുണ്ടാട്ടം - എന്റെ
തത്തമ്മക്കില്ലല്ലോ മുണ്ടാട്ടം
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page