ആനന്ദ സാമ്രാജ്യത്തില്‍ ഞാനല്ലോ രാജകുമാരി
ആശതൻ അരമനതന്നില് ഞാനല്ലോ രാജകുമാരി
ആനന്ദ സാമ്രാജ്യത്തില്‍ ഞാനല്ലോ രാജകുമാരി
അനുരാഗത്തിൻ വിളക്കുമിന്നിടും
അരമനതന്നുടെ മണിമുറ്റത്തില് (2)
എന്നുടെ കരളിൽ കണ്ടകിനാവുകൾ
ചെണ്ടണിയുന്നൊരു പൂന്തോട്ടത്തില്‍
നീയല്ലോ രാജകുമാരൻ ഞാനല്ലോ രാജകുമാരി
പുന്നാരപ്പുഞ്ചിരിയാലേ പൂചൊരിയും രാജകുമാരി
ആനന്ദ സാമ്രാജ്യത്തില്‍ ഞാനല്ലോ രാജകുമാരി
സ്വർഗ്ഗത്തുള്ളൊരു ശിൽപ്പികൾ വന്ന്
കെട്ടിയനമ്മുടെ കൊട്ടാരത്തില്‍ (2)
സുന്ദരിയാകും ചന്ദ്രികവന്ന് -
പൊന്നണിയിക്കും പൂന്തോട്ടത്തില്‍ -
നീയല്ലോ രാജകുമാരൻ ഞാനല്ലോ രാജകുമാരി
നീയല്ലോ പുതുമണവാളൻ ഞാനല്ലോ പുതുമണവാട്ടി
ആനന്ദ സാമ്രാജ്യത്തില്‍ ഞാനല്ലോ രാജകുമാരി
ആശതൻ അരമനതന്നില് ഞാനല്ലോ രാജകുമാരി
ആനന്ദ സാമ്രാജ്യത്തില്‍ ഞാനല്ലോ രാജകുമാരി
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page