അനന്തശയനാ

അനന്തശയനാ അരവിന്ദനയനാ
അഭയം നീയേ ജനാർദ്ദനാ..(2)
(അനന്തശയനാ..)

കദനമാകും കാളിയനല്ലോ
കരളിൻ യമുനയിൽ വാഴുന്നു(2)
നന്ദകുമാരാ കാളിയമർദ്ദനാ
നർത്തനമാടൂ നീ കരളിൽ
നർത്തനമാടുന്നു നീ..
(അനന്തശയനാ..)

മാനസമാകും തേരിതു ചിലനാൾ
മാർഗ്ഗം കാണാതുഴലുമ്പോൾ (2)
പാവനമാകും നേർവഴി കാട്ടുക (2)
പാർത്ഥസാരഥേ നീ
പാർത്ഥസാരഥേ നീ..
(അനന്തശയനാ..)

Submitted by Kiranz on Tue, 06/30/2009 - 18:14