ആയിരം മാതളപ്പൂക്കൾ

ആയിരം മാതളപ്പൂക്കൾ
ആതിരേ നിൻ മിഴിത്തുമ്പിൽ
മന്ദഹാസത്തേനൊലിച്ചുണ്ടിൽ
മയങ്ങും ചുംബനക്കനികൾ..
വസന്തത്തിൻ തെന്നലിലേറി
വിരുന്നെത്തും സുന്ദരിപ്രാവേ..

ദേവതേ നാണം നിന്നിൽ കൂടുകൂട്ടി
ദാഹവുമായ് പ്രായം മെയ്യിൽ വീണമീട്ടി
നീ വളരും നാളുതോറും നിൻ നിഴലായി
നിന്നരികിൽ ഞാനലഞ്ഞു നീയറിയാതെ..

മാരിവിൽപ്പന്തൽ കെട്ടി നീലവാനം
മാനസങ്ങൾ താളംതട്ടി രാഗലോലം
ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും
മണ്ഡപത്തിൽ നിൻ മടിയിൽ വീണുറങ്ങും ഞാൻ..

.