നീയും വിധവയോ നിലാവേ
ഇനി സീമന്തക്കുറികൾ സിന്ദൂരക്കൊടികൾ
നിന്റെ നീല കുറുനിരകൾ ചൂടുകില്ലയോ
(നീയും വിധവയോ..)
ആകാശക്കുടക്കീഴെ നീ തപസ്സിരിക്കുകയോ
ആകാശക്കുടക്കീഴെ നീ തപസ്സിരിക്കുകയോ
ഏകാന്ത ശൂന്യതയിൽ ഒരു മൂകവിഷാദംപോലെ
ഭസ്‌മക്കുറിയണിയും ദുഃഖക്കതിർപോലെ
നീയും വിധവയോ നിലാവേ
നീയും വിരഹിണിയോ നിലാവേ
പൊട്ടിക്കരയാൻ കൊതിയില്ലേ
സ്വപ്‌നം കാണാൻ നിനക്കും വിധിയില്ലേ
(നീയും വിരഹിണിയോ..)
ആത്മാവിൽ ചിതയുമായി നീ എരിഞ്ഞിരിക്കുകയോ
ആത്മാവിൽ ചിതയുമായി നീ എരിഞ്ഞിരിക്കുകയോ
വെള്ളോട്ടുവളകളൂരി ഒരു വെള്ളപ്പുടവയും ചുറ്റി
തൂമിഴിനീരൊഴുകും തുളസിപ്പൂപോലെ
(നീയും വിധവയോ..)