മുല്ലമലർ തേൻകിണ്ണം മല്ലിപ്പൂ മധുപാത്രം
പാടി നടക്കും തെന്നലിനിന്നൊരു
പാനോൽസവവേള - മധു
പാനോൽസവവേള
(മുല്ലമലർ..)
എന്റെ മിഴിയിലെ സ്വപ്നശതങ്ങൾ
നൃത്തമാടും വേള
ഏന്റെ ഹൃദയസ്വർഗ്ഗസദസ്സിൽ
മണിവീണാ ഗാനമേള
(മുല്ലമലർ..)
ഇന്നു വിരിയും ചൈത്രവനത്തിൽ
നമ്മളാടും ലീല - നമ്മളാടും ലീല
കണ്ടു മുന്തിരി വള്ളികൾ മുന്നിൽ
പണിയുന്നു പൊന്നൂഞ്ഞാലാ
(മുല്ലമലർ..)
മലയമാരുത രഥത്തിലേറി
മന്ദമെത്തി ദേവൻ
പൂത്തുവിരിയും നിന്നുടെ ചുണ്ടിലെ
പൂങ്കുല കവരാനായി
(മുല്ലമലർ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page