പണ്ടു നമ്മൾ കണ്ടിട്ടില്ല പവിഴമല്ലിപ്പൂവനത്തിൽ
പാട്ടു പാടി പാട്ടു പാടി ഓടിയിട്ടില്ല
(പണ്ടു നമ്മൾ... )
അച്ഛനമ്മമാരീ ബന്ധം നിശ്ചയിച്ച നാളിൽ പ്രേമം
പിച്ച വെച്ചു പിച്ച വെച്ചു മനസ്സിലെത്തി (2) - മാരൻ
പിച്ചകപ്പൂവമ്പുമായി മനസ്സിലെത്തി (2)
(പണ്ടു നമ്മൾ... )
കവിഹൃദയം ഉള്ളവൻ കലാലോക ഗന്ധർവ്വൻ
കണ്ടാലോ സുന്ദരൻ എന്റെ തോഴൻ (2)
പൗർണ്ണമി പാലൊളി വെണ്ണിലാ പെണ്ണേ നീ
കല്യാണ ചെറുക്കനെ കണ്ണു വെയ്ക്കരുതെ (2)- എന്റെ
കല്യാണ ചെറുക്കനെ കണ്ണു വെയ്ക്കരുതെ
ഗുരുവായൂരപ്പന് തന്റെ കരുണാകടാക്ഷമെന്റെ
മനതാരില്‍ തെളിയിച്ച മണിവിളക്കേ
കെട്ടുതാലി കെട്ടുംനേരം എന്നുയിര് നിന്നുയിരില്‍
പുത്തനായ പൊന്കണ്ണിയാല് കൊളുത്തി ദൈവം (കെട്ടു..)- എന്നും
പൊട്ടിടാതിരുന്നുവെങ്കില് സഫലം ജന്മം
പൊട്ടിടാതിരുന്നുവെങ്കില് സഫലം ജന്മം
ആദ്യത്തെ രാത്രിയിൽ ആയിരം കിന്നാര
ചോദ്യങ്ങൾ ചോദിയ്ക്കാൻ എനിയ്ക്ക് മോഹം (2)
മായാത്ത സങ്കൽപം മലർമെത്ത നീർത്തി നിന്നെ
മാടി മാടി വിളിയ്ക്കുന്നു മണിയറ തന്നിൽ (2)- നിന്നെ
മാടിമാടി വിളിയ്ക്കുന്നു മണിയറ തന്നിൽ
(കവിഹൃദയം..)
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page