താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ
താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ
അനുരാഗലഹരിയില്‍ അലിയുമ്പോള്‍ കാണുന്ന
കനകക്കിനാവുകളുണ്ടോ - ഉണ്ടോ
താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ
ആശതന്‍ വാടാത്ത മലര്വാടിയുണ്ടോ
ആനന്ദക്കണ്ണീരിന് മധുമാരിയുണ്ടോ
കണ്ണും കണ്ണും കാണുമ്പോള്‍ പ്രേമത്തിന്
കവിതകള്‍ പാടാറുണ്ടോ - ഉണ്ടോ
താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ
നീലാകാശമേ നിന് നാട്ടിലുണ്ടോ
ലൈലയെപ്പോലൊരു ലാവണ്യറാണി
എന്കളിത്തോഴനെപ്പോലൊരു സുന്ദരന്‍
തിങ്കളേ നിന് വിണ്ണിലുണ്ടോ - ഉണ്ടോ
താരമേ താരമേ നിന്നുടെ നാട്ടിലും
തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
തങ്കക്കിനാവുകളുണ്ടോ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5