ഹൃദയത്തിൽ സൂക്ഷിക്കാനൊരുപാടോർമ്മകൾ

ഹൃദയത്തിൽ സൂക്ഷിക്കാനൊരുപാടോർമ്മകൾ
വെറുതേ തന്നു നീ തിരിച്ചു പോയി
ഒരു നാളും പിരിയില്ലെന്നെത്രയോ വട്ടം
ഓർത്തു പറഞ്ഞിട്ടും മറന്നു പോയി (ഹൃദയ..)

വെറുതെയീ തന്ത്രിയിൽ മീട്ടി നീ പാടിയ
പാട്ടുകൾ ഇപ്പോഴും ജീവനാണ്(2)
ഒക്കെയുമുയിരിന്റെ ഉയിരായ് സൂക്ഷിച്ച്
നിന്നെ മാത്രം ഞാൻ ഓർത്തിരിപ്പൂ
നിനക്കായ് മാത്രം കാത്തിരിപ്പൂ  (ഹൃദയ..)

ഇനിയും ജന്മങ്ങളുണ്ടെങ്കിൽ
നിനക്കായ് മാത്രം ഞാൻ കാത്തിരിക്കാം(2)
നിൻ വിരൽത്തുമ്പുകൾ നീട്ടുമൊരനുരാഗ
ഗാനമായ് ഞാൻ വീണ്ടും പുനർജ്ജനിക്കാം
നിനക്കായ് മാത്രം ഞാൻ കാത്തിരിക്കാം (ഹൃദയ..)