പൂന്തേൻ നിലാവേ നീയെന്റെ കണ്ണിൽ
മായപ്പൂ മൈനേ നീയെന്റെ നെഞ്ചിൽ
പാട്ടും മധുവായ് നീയെന്റെ ചുണ്ടിൽ
പ്രണയം പൊഴിക്കും കനവായ് വന്നു
സ്നേഹം കടം തരുമോ നാദം പകരം തരാം
ഗാനം നീയെങ്കിൽ ഈണം ഞാനല്ലോ
നീയെൻ ജീവനല്ലോ (പൂന്തേൻ..)
കാറ്റിന്റെ വിളികൾ പുഞ്ചിരികൾ
ഹേയ് കാറ്റിന്റെ വിളികൾ പൂഞ്ചൊടികൾ
ഇനിയും മറന്നില്ലേ നീയിനിയും മറന്നില്ലേ
ഗാനം നീയെങ്കിൽ ഈണം ഞാനല്ലോ
നീയെൻ ജീവനല്ലോ (പൂന്തേൻ..)
പൂ പൂക്കും മാസം തളിരിന്റെ ഹൃദയം(2)
ഇനിയും അറിഞ്ഞില്ലേ അവനിനിയും അറിഞ്ഞില്ലേ
പ്രേമം സുഖം സുഖം രാഗം ലയം ലയം
നീയെൻ ജീവനല്ലോ (പൂന്തേൻ..)