ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം
ചന്ദ്രചൂഡപാദം (2)
പ്രണാമം പ്രണാമം പ്രണാമം
ഹിമശൃംഗശൈല ഗംഗാതരംഗമേളം
മൃദംഗമേളം
പ്രണാമം പ്രണാമം പ്രണാമം ശിവപാദം (ചഞ്ചലിത..)
സോമകളഭ മഴ പെയ്യും മാനം
ശ്യാമമേഘ മയിൽപ്പീലി വിതാനം
രുദ്രവീണയുടെ നാഡികളുലയും
വിദ്യാധരഗീതം സുന്ദരം സുന്ദരം സുന്ദരം
ഗൗരീശങ്കരശിഖരം ആ....(ചഞ്ചലിത..)
ഭൂമിദേവിയുടെ പൊന്നിലത്താളം
ഭൂതനാഥശുഭതാണ്ഡവ താളം
വിശ്വസംഭ്രമണവീഥിയിലുയരും
വിദ്യുൽ തുടി താളം സുന്ദരം സുന്ദരം സുന്ദരം
സൃഷ്ടി സ്ഥിതി ലയ നടനം (ചഞ്ചലിത..)
Film/album
Singer
Music
Lyricist