ഭസ്മക്കുറി തൊട്ട കൈലാസമേ

ഭസ്മക്കുറി തൊട്ട കൈലാസമേ
പഞ്ചാക്ഷരം ചൊല്ലും ഇളംതെന്നലേ
ഭഗവാൻ എങ്ങുപോയ് എങ്ങുപോയ് എന്റെ
പ്രാണാധിനായകൻ എങ്ങുപോയ്
(ഭസ്മക്കുറി..)

സുവർണ്ണഗോപുര മകുടം ചൂടും
ശുചീന്ദ്രം കാണാൻ പോയോ
പാടുന്ന തൂണുകൾക്കരികിൽ നാഥൻ
പാട്ടും കേട്ടുറങ്ങിപ്പോയോ
തിരുവാതിരയല്ലേ ഇന്ന് ശിവതാണ്ഡവമില്ലേ
ഭസ്മക്കുറി തൊട്ട കൈലാസമേ
പഞ്ചാക്ഷരം ചൊല്ലും ഇളംതെന്നലേ

കാമാസ്ത്ര ഭൂഷിതനായി
കന്യാകുമാരി കാണാൻ പോയോ
ശ്രീപദംപാറ തന്നരികിൽ നാഥൻ
സ്വപ്നം കണ്ടുറങ്ങിപ്പോയോ
തിരുവാതിരയല്ലേ ഇന്ന് ശിവതാണ്ഡവമില്ലേ
(ഭസ്മക്കുറി..)