മാനേ പുള്ളിമാനേ നീ
മാലിനീ തീരത്ത് തേടുവതാരേ
മാനേ പുള്ളിമാനേ
എങ്ങുപോയോമനേ
നിന്നെ വളർത്തിയ
കണ്വാശ്രമത്തിലെ
തോഴി ശകുന്തള (എങ്ങു..)
(മാനേ പുള്ളിമാനേ..)
പൂവമ്പൻ കാണാത്ത പൂവള്ളിക്കുടിലിലെ
പൂജാമലരായ് വിരിഞ്ഞവളാണവൾ (2)
ഏതോ വിദൂരമാം രാജാങ്കണത്തിന്റെ
രോമാഞ്ചമാകാൻ വിടർന്നവളാണവൾ (2)
നൊമ്പരം നീറും ചിതയിൽ കരിയുവാൻ
എന്തിനി മൂകാനുരാഗവിപഞ്ചിക (2)
മാനേ പുള്ളിമാനേ നീ
മാലിനീ തീരത്ത് തേടുവതാരേ
മാനേ നീ മാനേ പിടമാനേ
ഇളമാനേ പിടമാനേ പുള്ളിമാനേ