ചെണ്ടുമല്ലീ ചന്ദ്രമദം കുമ്പിളിൽ
നിറയ്ക്കും ചെണ്ടുമല്ലീ
നിന്റെ ചെല്ലക്കുടിലിലും പെണ്ണു കാണാനൊരു
ചെറുപ്പക്കാരൻ വന്നുവോ ചെണ്ടുമല്ലീ
പച്ചിലക്കതിർ മറവിൽ നിന്നു നീ
ലജ്ജാരഹസ്യമായ് പൂത്തുവോ
പാതി വിടർന്ന നിൻ ഇടത്തു കണ്മണികൾ
പതറിപ്പതറി തുടിച്ചുവോ നീ
പവിഴക്കൈനഖം കടിച്ചുവോ
പൂമുഖത്തളത്തിൻ നടുവിൽ നിന്നൊരു
പുഷ്പശരം മാറിൽ കൊണ്ടുവോ
യാത്രപറഞ്ഞവൻ പുറപ്പെടും നേരം
ഇനിയും കാണാൻ കൊതിച്ചുവോ നിൻ
മനസ്സിൽ യൗവനം മദിച്ചുവോ
നീയും മദിച്ചുവോ (ചെണ്ടുമല്ലി...)