ചഞ്ചലമിഴി ചഞ്ചലമിഴി
ചൊല്ലുമോ ചൊല്ലുമോ
പുഞ്ചിരിയുടെ പൊന്‍ചിറകില്‍
സ്വപ്നമോ പുഷ്പമോ
സ്വപ്നമെങ്കില്‍ എന്നെയതിന്‍
സുഗന്ധമാക്കൂ
പുഷ്പമെങ്കില്‍ എന്നെയതിന്‍
വസന്തമാക്കൂ
കുറുനിരകള്‍ കാറ്റിലാടി
കുറുമൊഴിപ്പൂങ്കുലകള്‍ ചൂടി
അരയന്നത്തൂവല്‍ കൊണ്ടു മേനിമൂടി
നര്‍ത്തകിയായ് നിന്നവളേ
നമുക്കുചുറ്റും മൂടല്‍മഞ്ഞു മതിലുതീര്‍ത്തു
ഷാരോണിലെ ചന്ദ്രികയില്‍
നീന്തി നീന്തിവരും
ശലോമോന്റെ ഗാനകലാനായികേ
വരൂ വരൂ കസ്തൂരിക്കല്‍പ്പടവില്‍
കവിതതൂകി വരൂ വരൂ
യരുശലേം കന്യകേ
മാതളപ്പൂങ്കുടിലില്‍ വെച്ചു
മാറിലിടാന്‍ ഞാന്‍ കൊരുത്ത
മാലയിതാ ശരപ്പൊളിമാലയിതാ
മഞ്ചാടിക്കമ്മലിട്ട പെണ്ണേ
മാന്തോലാല്‍ മാര്‍മറച്ചപെണ്ണേ
നിന്റെ മുളം കുഴലിലെ
തേനെനിക്കു തന്നേ പോ
ഇളം കവിളിലെ
പൂവെനിക്കു തന്നേ പോ
Film/album
Singer
Music
Lyricist