പാഹി ജഗദംബികേ

പാഹി ജഗദംബികേ
പാഹി പുരഹരദേവതേ അംബ-
പാഹി ജഗദംബികേ
സാംബസദാശിവകീര്‍ത്തനം പാടി
സഹസ്രനാമങ്ങള്‍ പാടീ ലളിത-
സഹസ്രനാമങ്ങള്‍ പാടീ
ജന്മം മുഴുവനും ശ്രീപാദം തൊഴും
എന്നെ അനുഗ്രഹിയ്ക്കൂ ദേവീ
എന്നെ അനുഗ്രഹിയ്ക്കൂ
ചന്ദ്രചൂഢപ്രിയേ ദേവീ
ഞങ്ങളെ അനുഗ്രഹിയ്ക്കൂ

കന്യാകുമാരിയില്‍ വലത്തു വെച്ചു ഞങ്ങള്‍
കുമാരനല്ലൂരില്‍ വിളക്കു വെച്ചൂ
കൊടുങ്ങല്ലൂരില്‍ തൃമധുരം നേദിച്ചു
കണിച്ചുകുളങ്ങരെ തിരി പിടിച്ചൂ
മംഗല്യദായിനീ ദേവീ
ഞങ്ങളെ അനുഗ്രഹിയ്ക്കൂ

കയ്യില്‍ വരാഭയ മുദ്രകളോടെ
കൃപാകടാക്ഷങ്ങളോടെ വിടരും
കൃപാകടാക്ഷങ്ങളോടെ
എന്റെ മനസ്സിന്റെ ശ്രീകോവിലിലിരുന്നേ
എന്നേ അനുഗ്രഹിയ്ക്കൂ ദേവീ
എന്നേ അനുഗ്രഹിയ്ക്കൂ
അന്നപൂര്‍ണ്ണേശ്വരീ ദേവീ
ഞങ്ങളെ അനുഗ്രഹിയ്ക്കൂ