കനകമോ കാമിനിയോ
കൺപുരികപ്പീലിയാൽ മനുഷ്യമനസ്സിനെ
കാൽത്തളിരിൽ വീഴ്ത്തുന്ന കലയേത്
കനകം കനകം കനകം (കനകമോ..)
നാഗരത്ന നവരത്ന മാലവേണോ
അനുരാഗമെന്ന തുളുമ്പുന്ന മദിര വേണോ
ഞാൻ നിറയ്ക്കും വൈൻ ഗ്ലാസ്സിൽ
തേൻ തിരയിൽ തുഴയുമീ
കാമുകർക്കു കവിത വേണോ എന്റെ
കാമശാസ്ത്ര കവിത വേണോ
മാല മാലാ മാനത്തെ മേനക
മണ്ണിലേക്കെറിയും മാലാ
മാലയ്ക്കും മേനകയ്ക്കും പൊന്നുവില
പൊന്നുവില (കനകമോ..)
മോഹപുഷ്പമദപുഷ്പശയ്യ വേണോ
സ്വപ്നമോഹിനിയാം രജനിതൻ കുളിരു വേണോ
പ്രേമഗീതം പതയുമീ മാറിടത്തിൽ പടരുവാൻ
പ്രാണഹർഷലഹരി വേണോ എന്റെ
രോമഹർഷ ലഹരി വേണോ
മാല മാലാ മാനത്തെ താരക
മണ്ണിലേക്കെറിയും മാല
മാലയ്ക്കും താരകയ്ക്കും പൊന്നുവില
പൊന്നുവില (കനകമോ..)